
സിൽച്ചാർ: അസമിലെ സിൽച്ചാറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ 5 ബംഗ്ലാദേശി വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത് നാടുകടത്താൻ തീരുമാനം(Bangladeshi students). ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് സ്കോളർഷിപ്പിന് കീഴിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളെയാണ് നാടുകടത്താൻ തീരുമാനമായത്.
കാമ്പസിനുള്ളിൽ അക്രമം അഴിച്ചു വിടുകയും വിദ്യാർത്ഥികളുടെ കൈവശം മയക്കുമരുന്ന് വസ്തുക്കളും കണ്ടെത്തിയതുമാണ് നടപടിയിലേക്ക് നയിച്ചത്. ഇവർ കോളേജിലെ സഹ ബംഗ്ലാദേശി വിദ്യാർത്ഥികളെ ആക്രമിക്കുകയും വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.