ഇംഫാൽ : മണിപ്പൂരിൽ സെെനിക സംഘം സഞ്ചരിച്ച വാഹനത്തിന് നേർക്ക് ആക്രമണം. ഇംഫാലിന് സമീപം അസം റൈഫിൾസിന്റെ ട്രക്കിനു നേരെ ആക്രമണമുണ്ടായത്. പതിയിരുന്ന ആയുധധാരികളായ ആക്രമിസംഘം വാഹനത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു ആക്രമണം. ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിയിലേക്ക് പോവുകയായിരുന്ന അർധസൈനിക വിഭാഗത്തിന്റെ വാഹനത്തിന് നേരെയായിരുന്നു ആക്രമണം.
വെടിവെപ്പിൽ രണ്ട് അസം റൈഫിൾ ജവാന്മാർ വീരമൃത്യു വരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന ജവാന്മാർക്കും പരിക്കേറ്റതായാണ് വിവരം. 33 ജവാന്മാരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒട്ടേറെപേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.