ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 10 ബംഗ്ലാദേശികളെ പിടികൂടി അസം പോലീസ് | infiltrate

കഴിഞ്ഞ 6 മാസത്തിനുള്ളിൽ മാത്രം വിവിധ അതിർത്തി മേഖലകളിലായി 215-ലധികം അനധികൃത നുഴഞ്ഞുകയറ്റ കേസുകളാണ് റിപ്പോട്ട് ചെയ്തിട്ടുള്ളത്.
infiltrate
Published on

അസം: ഇന്ത്യയിലേക്ക് അനധികൃതമായി കടന്നു കയറാൻ ശ്രമിച്ച 10 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അസം പോലീസ് തിരിച്ചയച്ചു(infiltrate). ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിലെ കരിംഗഞ്ച് ജില്ലയിലെ ശ്രീഭൂമി പ്രദേശത്ത് കൂടിയാണ് ഇവർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്.

കഴിഞ്ഞ 6 മാസത്തിനുള്ളിൽ മാത്രം വിവിധ അതിർത്തി മേഖലകളിലായി 215-ലധികം അനധികൃത നുഴഞ്ഞുകയറ്റ കേസുകളാണ് റിപ്പോട്ട് ചെയ്തിട്ടുള്ളത്. ഇവരെ പിടികൂടുകയോ പിന്തിരിപ്പിച്ച് മടക്കിയയാകുകയോ ചെയ്തിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ജൂലൈയിൽ മാത്രം നുഴഞ്ഞു കയറ്റക്കാരായ 8 ബംഗ്ലാദേശി പൗരന്മാരെ അസമിലെ ബോംഗൈഗാവിൽ പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com