
ധോകി: അസമിലെ ധേക്കിയിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ച് കേന്ദ്രമന്ത്രിയും മുൻ അസം മുഖ്യമന്ത്രിയുമായ സർബാനന്ദ സോനോവാൾ. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതായും അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി(Earthquake). ഇതിനോടൊപ്പം ഭൂചലനത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു.
ഇന്ന് വൈകുന്നേരമാണ് അസമിലെ ധേക്കിയിൽ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപെടുത്തിയ ഭൂചലനം അനുഭവപെട്ടത്. പശ്ചിമ ബംഗാളിലും ഭൂട്ടാനിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
"അസമിൽ വലിയ ഭൂകമ്പം. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി എന്റെ പ്രാർത്ഥനകൾ. എല്ലാവരും ജാഗ്രത പാലിക്കാൻ അഭ്യർത്ഥിക്കുന്നു!" - കേന്ദ്രമന്ത്രിയും മുൻ അസം മുഖ്യമന്ത്രിയുമായ സർബാനന്ദ സോനോവാൾ