
ന്യൂഡൽഹി: തദ്ദേശവാസികൾക്ക് ആയുധ ലൈസൻസിന് അപേക്ഷിക്കാൻ കഴിയുന്ന ഓൺലൈൻ പോർട്ടൽ പുറത്തിറക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ(Gun License' portal). ജനങ്ങൾക്കിടയിൽ സുരക്ഷാബോധം ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് പോർട്ടലിന് പിന്നിലെന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
ക്രിമിനൽ പശ്ചാത്തലമില്ലാത്തവർക്കും മാനസികമായി സ്ഥിരതയുള്ളവർക്കും മാത്രമേ ആയുധ ലൈസൻസിന് അപേക്ഷിക്കാൻ അവസരമുണ്ടായിരിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, വിവിധ ഘട്ടങ്ങളിലൂടെയുള്ള കൃത്യമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ലൈസൻസുകൾ നൽകുക.