

ഗുവാഹാട്ടി: ബഹുഭാര്യത്വം നിരോധിച്ചുകൊണ്ടുള്ള 'അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ, 2025' അസം നിയമസഭ പാസാക്കി. ഇതോടെ അസമിൽ ബഹുഭാര്യത്വം ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറി.(Assam Assembly passes bill banning polygamy)
ബഹുഭാര്യത്വം ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.നിലവിലെ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം ചെയ്താൽ പത്ത് വർഷം വരെ തടവ് ലഭിക്കും. ഇത്തരം വിവാഹങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഗ്രാമമുഖ്യന്മാർ, ഖാസിമാർ, മാതാപിതാക്കൾ എന്നിവർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ നൽകാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
പുതിയ നിയമത്തിൽനിന്ന് സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളെ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ബഹുഭാര്യത്വ നിരോധനം പാസാക്കിയതിന് പിന്നാലെ, അടുത്ത തവണയും താൻ മുഖ്യമന്ത്രിയായാൽ അസമിൽ ഏകീകൃത സിവിൽ കോഡ് (UCC) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പ്രഖ്യാപിച്ചു.