National
Beacon fitted car : ബീക്കൺ ഘടിപ്പിച്ച കാർ ഉപയോഗിക്കാൻ വിസമ്മതിച്ച് UP മന്ത്രി: നിയമ ലംഘനത്തിന് നടപടി എടുക്കണമെന്ന് ആവശ്യം
നിയമലംഘനം അവഗണിക്കുന്നതിനുപകരം, അരുൺ വാഹനത്തിൽ കയറാൻ വിസമ്മതിക്കുകയും കർശന നിയമനടപടി ആവശ്യപ്പെട്ട് വാരണാസി പോലീസ് കമ്മീഷണറെ നേരിട്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു.
ലഖ്‌നൗ: യുപി സാമൂഹികക്ഷേമ മന്ത്രി അസിം അരുൺ വാരണാസി സന്ദർശന വേളയിൽ അനധികൃത ബീക്കൺ ലൈറ്റുകൾ ഘടിപ്പിച്ച സർക്കാർ നിയോഗിച്ച കാർ ഉപയോഗിക്കാൻ വിസമ്മതിച്ചു.(Asim Arun refuses to use beacon fitted car)
ഔദ്യോഗിക പരിപാടിക്കായാണ് അരുൺ വാരണാസിയിലെത്തിയത്. അദ്ദേഹത്തിന് UP 65 QT 9650 എന്ന വാഹന നമ്പർ നൽകി. ഇതിൽ അനധികൃത ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിയമലംഘനം അവഗണിക്കുന്നതിനുപകരം, അരുൺ വാഹനത്തിൽ കയറാൻ വിസമ്മതിക്കുകയും കർശന നിയമനടപടി ആവശ്യപ്പെട്ട് വാരണാസി പോലീസ് കമ്മീഷണറെ നേരിട്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു.