ബിസിസിഐയുടെ കളർ പാർട്‌ണറായി ഏഷ്യൻ പെയിന്റ്സ് | Asian Paints-BCCI

ബിസിസിഐയുടെ കളർ പാർട്‌ണറായി ഏഷ്യൻ പെയിന്റ്സ് | Asian Paints-BCCI
Updated on

ബിസിസിഐയുടെ കളർ പാർട്‌ണറായി ഏഷ്യൻ പെയിന്റ്സിനെ പ്രഖ്യാപിച്ച് കമ്പനി എംഡിയും സിഇഒയുമായ അമിത് സിംഗ്ളെയും ബിസിസിഐ വക്താവ് ദേവജിത് സൈകിയയും.

ബിസിസിഐയുടെ കളർ പാർട്‌ണറായി രാജ്യത്തെ മുൻനിര പെയിന്റ് കമ്പനി ഏഷ്യൻ പെയിൻ്റ്സ് ധാരണാപത്രം ഒപ്പുവെച്ചു. മൂന്നുവർഷത്തേക്ക് ഇന്ത്യയുടെ പുരുഷ-വനിത ക്രിക്കറ്റ് ടീമുകളുടെ എല്ലാ മത്സരങ്ങളിലും ആഭ്യന്തര സീരീസുകളിലും ഏഷ്യൻ പെയിൻ്റ്സ് ബിസി സിഐയുടെ സ്പോൺസർഷിപ്പ് പങ്കാളികളാകും.

ഇന്ത്യൻടീമുകളുടെ 110 മത്സരങ്ങളാണ് കരാറിൻ്റെ ഭാഗമായി വരുന്നത്. ഏകദേശം 45 കോടി രൂപയുടേതാണ് കരാർ. ഓൺ ലൈൻ ഗെയിമിങ് ആപ്പുകൾ നിരോധിച്ചശേഷം ബിസിസിഐയുടെ സ്പോൺസർഷിപ് പങ്കാളികളാകുന്ന രണ്ടാമത്തെ കമ്പനിയാണ് ഏഷ്യൻ പെയിന്റ്സ്.

രാജ്യത്തെ 140 കോടി ഹൃദയങ്ങളെ ഏകോപിപ്പിക്കുന്നതാണ് ക്രിക്കറ്റെന്നും ഈ മേഖലയിൽ ബിസിസിഐയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഏഷ്യൻ പെയിൻ്റ്സ് എംഡിയും സിഇഒയുമായ അമിത് സിംഗ്ളെ പറഞ്ഞു.

കരാറിന്റെ ഭാഗമായി മത്സര വേദിയിലെ ഏറ്റവും കളർഫുളായ ഫാൻസിനെ കണ്ടെത്തുന്ന 'കളർ കാം', കളർ ട്രെൻഡുകൾ പരിചയപ്പെടുത്തുന്ന 'കളർ കൗണ്ട് ഡൗൺ' എന്നിങ്ങനെ വിവിധ പ്രചാരണ പരിപാടികൾ ഒരുക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com