
ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ ചിത്തരഞ്ജൻ പാർക്കിലെ കാളി മന്ദിറിലും ശിവ ക്ഷേത്രത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തും(Prime Minister Narendra Modi). അഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദുർഗാപൂജ ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ക്ഷേത്ര ദർശനം നടത്തുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് പ്രദേശത്ത് കാണാതെ സുരക്ഷയാണ് ഏർപെടുത്തിയിരിക്കുന്നത്. വേദിയിലേക്കുള്ള പ്രധാന റോഡുകളിൽ പാർക്ക് ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങളും നീക്കം ചെയ്യാൻ ഇതിനോടകം തന്നെ താമസക്കാർക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.