
മീററ്റ്: ബറാവുത്തിലെ കൊട്ടാന റോഡിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് സ്ത്രീയുടെ അർദ്ധനഗ്നമായ മൃതദേഹം പ്ലാസ്റ്റിക് ചാക്കിനുള്ളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി(Asha worker). രാജ്പൂർ ഖംപൂർ ഗ്രാമത്തിൽ താമസിക്കുന്ന ആശാവർക്കറായ അഞ്ജലി ദേവി(45)യുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞു.
സംഭവത്തിൽ സ്ത്രീയുടെ ഭർത്താവിന്റെ ബന്ധുവായ ഭൂപേന്ദ്ര സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച, ഭൂപേന്ദ്രയ്ക്ക് കടം കൊടുത്ത പണം മടക്കി വാങ്ങാൻ ബറാവുത്തിലെ അയാളുടെ വീട്ടിലേക്ക് പോവുകയാണെന്ന് ഭർത്താവിനെ അറിയിച്ചിരുന്നു. എന്നാൽ, വൈകുന്നേരമായിട്ടും സ്ത്രീ തിരിച്ചെത്താത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചെങ്കിലും ബന്ധപെടാനായില്ല.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.