
ഡല്‍ഹി: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ തുടരുന്നു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉറപ്പിച്ചതോടെ കരസേന, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവയുടെ സംയുക്ത ഓപ്പറേഷന്‍ നടക്കുകയാണ്.
കുല്‍ഗാമിലെ തങ്മാര്‍ഗിലാണ് ശക്തമായ ഏറ്റുമുട്ടൽ സൈന്യം നടത്തുന്നത്. ബുധനാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്. ഒന്നിലധികം ഭീകരര്‍ ഈ ഭാഗത്ത് കുടുങ്ങിയിട്ടുണ്ട്. കൂടുതല്‍ സൈനികർ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.