National
തലയ്ക്ക് 5 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റിനെ സൈന്യം വധിച്ചു | Maoist
ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്.
ലത്തേഹർ: ജാർഖണ്ഡിൽ അഞ്ചു ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റിനെ സുരക്ഷാസേന ശക്തമായ ഏറ്റുമുട്ടലിനൊടുവിൽ വധിച്ചു(Maoist).
ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മനീഷ് യാദവ് ആണ് കൊല്ലപ്പെട്ടത്. ഇയാളെ കൂടാതെ പത്ത് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവ് കുന്ദൻ ഖേർവാറിനെ സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തു.