
ന്യൂഡൽഹി: പൂഞ്ചിലെ മെന്ദാർ സെക്ടറിലെ നിയന്ത്രണ രേഖയിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമത്തിന് തടയിട്ട് ഇന്ത്യൻ സൈന്യം(terrorists) . ഇന്ന് പുലർച്ചെ 5:30 ഓടെയാണ് സംഭവം നടന്നത്. നേരത്തെ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തിന് സമീപത്ത് തന്നെയാണ് ഇത്തവണയും നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടായത്.
സൈന്യം വെടി ഉതിർത്തതോടെ തീവ്രവാദികൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. നിലവിൽ ഇവിടം സൈന്യം വളഞ്ഞിരിക്കുകയാണ്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നതായാണ് വിവരമ്മ്.