Theaterisation : 'കര, വ്യോമ, നാവിക സേനകളുടെ സംയോജനം വരും, എത്ര സമയം എടുക്കുമെന്ന് കണ്ടറിയണം': കരസേനാ മേധാവി

'ഓപ്പറേഷൻ സിന്ദൂർ: ദി അൺടോൾഡ് സ്റ്റോറി ഓഫ് ഇന്ത്യാസ് ഡീപ് സ്ട്രൈക്ക്സ് ഇൻസൈഡ് പാകിസ്ഥാൻ' എന്ന പുസ്തകം മനേക്ഷാ സെന്ററിൽ പ്രകാശനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദ്വിവേദി ഇക്കാര്യം പറഞ്ഞത്.
Theaterisation : 'കര, വ്യോമ, നാവിക സേനകളുടെ സംയോജനം വരും, എത്ര സമയം എടുക്കുമെന്ന് കണ്ടറിയണം': കരസേനാ മേധാവി
Published on

ന്യൂഡൽഹി: കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ സംയോജനം തീർച്ചയായും നടക്കുമെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഉറപ്പിച്ചു പറഞ്ഞു. അത് യാഥാർത്ഥ്യമാകാൻ എത്ര സമയമെടുക്കും എന്നതാണ് ചോദ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Army chief about Theaterisation )

ഒന്നിലധികം ഏജൻസികളുമായി ഇടപെടേണ്ടി വന്നാൽ, സംയോജനം തന്നെയാണ് ഉത്തരം എന്നും അദ്ദേഹം പറഞ്ഞു. 'ഓപ്പറേഷൻ സിന്ദൂർ: ദി അൺടോൾഡ് സ്റ്റോറി ഓഫ് ഇന്ത്യാസ് ഡീപ് സ്ട്രൈക്ക്സ് ഇൻസൈഡ് പാകിസ്ഥാൻ' എന്ന പുസ്തകം മനേക്ഷാ സെന്ററിൽ പ്രകാശനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദ്വിവേദി ഇക്കാര്യം പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com