
ചെന്നൈ: തോറൈപാക്കത്ത് വാക്കുതർക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്തി യുവാവ്(murder). നേപ്പാൾ സ്വദേശിയായ തേജ് ആണ് കൊല്ലപ്പെട്ടത്. ഇയാൾ സഹോദരനായ ജീവനിൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാൽ ജീവൻ പലതവണ പണം ആവശ്യപ്പെട്ടിട്ടും തേജ് മടക്കി നൽകാൻ തയ്യാറാവാത്തതാണ് തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. താടിയെല്ലിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ തേജ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ജീവനും തേജ്ഉം കുടുംബത്തോടൊപ്പം നേപ്പാളിൽ നിന്ന് 3 മാസം മുൻപാണ് ചെന്നൈയിലേക്ക് എത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.