
റാഞ്ചി: ജാർഖണ്ഡിലെ ജംതാര ജില്ലയിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി(stabs). ബിഹാർ സ്വദേശിയായ മഹാവീർ യാദവി(40) നീയാണ് ഭാര്യ കാജൽ ദേവി കുത്തിക്കൊലപ്പെടുത്തിയത്. മിഹിജാമിലെ പൈപ്പ്‌ലൈൻ പ്രദേശത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
കാജൽ പണവും മൊബൈൽ ഫോണും ആവശ്യപ്പെട്ടതിനെ തുടർന്ന് ദമ്പതികൾക്കിടയിൽ വാക്കുതർക്കമുണ്ടായി. ഇത് പിന്നീട് ആക്രമണത്തിലേക്ക് നയിക്കുകയായിരുന്നു.
അതേസമയം, മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. ബിഎൻഎസ് സെക്ഷൻ 103 പ്രകാരം ഭാര്യയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.