
നോയിഡ: ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ഹോസ്റ്റലിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു(murder). ആന്ധ്രാ സ്വദേശി ദേവീല വെങ്കട്ടിന്റെ മകൻ ദീപക് കുമാറാണ്(22) കൊല്ലപ്പെട്ടത്.
ആഗ്ര സ്വദേശി സുരേന്ദ്ര സിങ്ങിന്റെ മകൻ ദേവാൻഷ് ചൗഹാൻ (23 വയസ്സ്) ആണ് ലൈസൻസുള്ള തോക്കുപയോഗിച്ച് ദീപകിന് മേൽ നിറയൊഴിച്ചത്. തർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ ദേവാൻഷിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംബ്‌ഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.