പ്രസാ​ദത്തിന്റെ പേരിൽ തർക്കം: ക്ഷേത്ര ജീവനക്കാരനെ തല്ലിക്കൊന്നു; സംഭവം ഡൽഹിയിൽ

Spurned youth kills 14-year-old girl
Published on

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ക്ഷേത്ര ജീവനക്കാരനെ ഒരു കൂട്ടം ആളുകൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. തെക്കുകിഴക്കൻ ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനായ യോഗേന്ദ്ര സിങ് (35) ആണ് കൊല്ലപ്പെട്ടത്.പ്രസാ​ദത്തിന്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ത്തർപ്രദേശിലെ ഹർദോയ് സ്വദേശിയാണ് കൊല്ലപ്പെട്ട യോഗേന്ദ്ര സിങ്. അതേസമയം, കൊലപാതക സംഘത്തിൽ പെട്ട ഒരാളെ പോലീസ് പിടികൂടിയതായാണ് റിപ്പോർട്ട്.ക്ഷേത്ര ദർശനത്തിനെത്തിയ പ്രതികൾ ജീവനക്കാരനിൽ നിന്ന് ക്ഷേത്രത്തിലെ പ്രസിദ്ധമായ 'ചുന്നിപ്രസാദ്' ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സംഘർഷം അക്രമാസക്തമായി മാറിയെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ (സൗത്ത് ഈസ്റ്റ്) ഹേമന്ത് തിവാരി പറഞ്ഞു. വടികൾ ഉപയോ​ഗിച്ച് പ്രതികൾ യോ​ഗേന്ദ്ര സിങ്ങിനെ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.മർദനത്തിൽ ​ഗുരുതര പരിക്കേറ്റ സിങ്ങിനെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കൽക്കാജി പൊലീസ് സ്റ്റേഷനിൽ ബിഎൻഎസ് സെക്ഷൻ 103(1) (കൊലപാതകം), 3(5) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com