
ചിത്രദുർഗ: നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ദേശീയ പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ബാലിജ ശ്രേയ ഭവനിൽ ഞായറാഴ്ച കുടിവെള്ളത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന്റെ വിവാഹം മുടങ്ങി (wedding cancelled).തുംകൂർ ജില്ലയിലെ ഷിറ താലൂക്കിലെ ചിരതഹള്ളി ഗ്രാമത്തിലെ ഒരു യുവതിയും ജഗലൂർ പട്ടണത്തിലെ ഒരു യുവാവും തമ്മിലുള്ള വിവാഹനിശ്ചയം നേരത്തെ നടന്നിരുന്നു. വധുവും വരനും എഞ്ചിനീയറിംഗ് ബിരുദധാരികളും ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നവരുമാണ്.
ശനിയാഴ്ചയാണ് സ്വീകരണം നടക്കേണ്ടിയിരുന്നത്, ഞായറാഴ്ച രാവിലെ 10.30 നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. അതേസമയം, ശനിയാഴ്ച വൈകുന്നേരം നടന്ന സത്കാരത്തിന് ശേഷം അത്താഴത്തിന് പോയ വരന്റെ കുടുംബത്തിലെ ചിലർക്ക് കുടിവെള്ളം ലഭിച്ചില്ല. ഈ വിഷയത്തിൽ വധുവിന്റെയും വരന്റെയും ഭാഗത്ത് നിന്ന് ഒരു തർക്കം ഉണ്ടായി. തർക്കം കയ്യാങ്കളിയിലേക്കും എത്തുകയായിരുന്നു.
തുടർന്ന്, രാത്രിയിലെ വെള്ളത്തിനായുള്ള വഴക്ക് മറന്ന് വിവാഹത്തിന് സമ്മതിക്കാൻ വരന്റെ കുടുംബം അഭ്യര്ഥിച്ചെങ്കിലും, വധുവും കുടുംബവും ഇതിനു വഴങ്ങിയില്ല. ഇതോടെ വിവാഹം മുടങ്ങുകയായിരുന്നു.