
ബെംഗളൂരു : വിവാഹസത്കാരത്തിനിടെ ചിക്കന്‍ പീസിനി ചൊല്ലിയുണ്ടായ തർക്കംഒരാൾ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം നടന്നത്. വിനോദ് മാലഷെട്ടി(30) എന്നയാളാണ് തര്‍ക്കത്തിനിടെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ വിത്താല്‍ ഹാരുഗോപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകിട്ട് ബെലഗാവി യാരഗാട്ടി ടൗണിലെ കൃഷിയിടത്തില്‍ അഭിഷേക് കൊപ്പാട് എന്നയാളാണ് വിവാഹസത്കാരം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ ഭക്ഷണം വിളമ്പിയപ്പോള്‍ വിനോദ് മാലഷെട്ടി ചിക്കന്‍ പീസിനെച്ചൊല്ലി തര്‍ക്കമുണ്ടാക്കി.
സദ്യയ്‌ക്കൊപ്പം വിളമ്പിയ ചിക്കന്‍ പീസിന്റെ എണ്ണത്തെച്ചൊല്ലിയാണ് വലിയ തർക്കം ഉണ്ടായത്. തുടർന്ന് പരിപാടിക്കെത്തിയ വിത്താല്‍ ഹാരുഗോപുമായാണ് വിനോദ് വഴക്കിട്ടത്. തര്‍ക്കത്തിനിടെ പ്രതി വിനോദിനെ കത്തിവെച്ച് കുത്തുകയായിരുന്നു. വയറിന് കുത്തേറ്റ വിനോദ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.