
ബീഹാർ : ഭർത്താവ് ഭാര്യയെ വിഷം കൊടുത്തു കൊലപ്പെടുത്തി. റോഹ്താസ് ജില്ലയിലെ നട്‌വർ പോലീസ് സ്റ്റേഷൻ പരിധിയിൽ, ബാലിയ ഗ്രാമത്തിലാണ് സംഭവം. വിനോദ് റായ് എന്നയാളാണ് ഭാര്യ കിരൺ ദേവിയെ വിഷം നൽകി കൊലപ്പെടുത്തിയത്. സംഭവത്തിൽ മകൾ റിയ കുമാരിയുടെ പരാതിയിൽ പോലീസ് പ്രതിയായ വിനോദിനെ അറസ്റ്റ് ചെയ്തു.
രണ്ട് ദിവസം മുമ്പ് കറികളിൽ എണ്ണ ചേർക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ഈ തർക്കത്തെത്തുടർന്ന് വിനോദ് കിരണിന് വിഷം കൊടുത്ത് ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
സംഭവത്തിന് പിന്നാലെ, മരണപ്പെട്ടയാളുടെ മകൾ റിയ കുമാരി തന്റെ അച്ഛൻ വിനോദ് റായിക്കെതിരെ നട്വർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് ഉടൻ തന്നെ നടപടി സ്വീകരിക്കുകയും , വിനോദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളിൽ നിന്നും ഒരു നാടൻ പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുക്കുകയും ചെയ്തു. കിരൺ ദേവിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സസാരം സദർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. പോലീസ് കേസ് വിശദമായി അന്വേഷിക്കുന്നുണ്ട്.