
ന്യൂഡൽഹി: ഡൽഹിയിൽ നേപ്പാൾ സ്വദേശിയായ മോമോ വിൽപ്പനക്കാരനെ കുത്തിക്കൊന്നു(stabbed). നേപ്പാൾ സ്വദേശിയായ തുൾ ബഹാദൂർ(28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കിഴക്കൻ ഡൽഹിയിലെ രാജ്ബീർ കോളനിയിലാണ് സംഭവം നടന്നത്. മോമോസിന് 20 രൂപ നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. നെഞ്ചിൽ കുത്തേറ്റ ഇയാളെ ഉടൻ തന്നെ നാട്ടുകാർ തുൾ ബഹാദൂറിനെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.