

ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു ജൂനിയർ കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്ന് സംഘർഷം(Argument). സംഘർഷത്തിൽ ഇടപെട്ട കോളേജ് മേൽനോട്ട ചുമതലയുള്ള ജീവനക്കാരനായ സതീഷ് വിദ്യാർത്ഥികളിൽ ഒരാളെ ആക്രമിച്ചതായി റിപ്പോർട്ടുണ്ട്.
ആക്രമണത്തിൽ സായ് പുനീത് എന്ന വിദ്യാർത്ഥിയുടെ താടിയെല്ല് ഒടിഞ്ഞു. സംഭവത്തെ തുടർന്ന് സായ് പുനീതിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം വിദ്യാർത്ഥിയുടെ മാതാപിതാക്കൾ സതീഷിനെതിരെ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.