
ന്യൂഡൽഹി: സാധുവായ യുഎസ് വിസ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് പ്രവേശന നിയമങ്ങൾ ലഘൂകരിക്കാൻ തീരുമാനിച്ച് അർജന്റീന(Argentina visa). ഇൻബൗണ്ട് ടൂറിസം വർദ്ധിപ്പിക്കുന്നതിനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായിട്ടാണ് നടപടി.
നിലവിൽ അമേരിക്കൻ ടൂറിസ്റ്റ് വിസ കൈവശം വച്ചിട്ടുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകളെ അർജന്റീന വിസയിൽ നിന്നോ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനിൽ നിന്നോ ഒഴുവാക്കും. അതുകൊണ്ട് തന്നെ ഈ ഇളവ് സാധാരണ പാസ്‌പോർട്ട് ഉടമകൾക്ക് ബാധകമാണ്. ഔദ്യോഗിക ഗസറ്റ് വഴിയാണ് വൃത്തങ്ങൾ ഈ വിവരം അറിയിച്ചത്.