Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala
HomeNational'ഒരു ബനാന റിപ്പബ്ലിക്കാണോ നമ്മൾ?': റഷ്യൻ എണ്ണ ഇറക്കുമതിയിലെ US ഇളവിൽ...

‘ഒരു ബനാന റിപ്പബ്ലിക്കാണോ നമ്മൾ?’: റഷ്യൻ എണ്ണ ഇറക്കുമതിയിലെ US ഇളവിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ് | Russian oil

🎙️ Latest Podcast

ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾക്ക് അമേരിക്ക അനുമതി നൽകിയ നടപടിയിൽ മോദി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്ത്. ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ തീരുമാനിക്കാൻ അമേരിക്കയുടെ അനുമതി വേണമെന്ന സാഹചര്യം രാജ്യത്തിന്റെ പരമാധികാരത്തിന് വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.(Are we a banana republic? Congress against the Center over US exemption on Russian oil imports)

നമ്മുടെ ഊർജ്ജ സുരക്ഷാ ആവശ്യങ്ങൾ ഉറപ്പാക്കാൻ അമേരിക്കയുടെ അനുമതി ആവശ്യമുള്ള ഒരു ബനാന റിപ്പബ്ലിക്കാണോ ഇന്ത്യ എന്ന് മനീഷ് തിവാരി ചോദിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെ സർക്കാർ അടിയറവ് വെച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ബിജെപി സർക്കാർ പണയപ്പെടുത്തിയെന്ന് രൺദീപ് സിംഗ് സുർജേവാല വിമർശിച്ചു. ഡൽഹിയിൽ ഒരു സർക്കാർ ഉണ്ടോ എന്ന് അദ്ദേഹം പരിഹസിച്ചു. അമേരിക്കയുടെ ബ്ലാക്ക്‌മെയിൽ രാഷ്ട്രീയം എത്രകാലം തുടരുമെന്ന് ചോദിച്ച ജയറാം രമേശ്, ട്രംപിന്റെ പുതിയ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ചു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ആണ് ഇന്ത്യൻ റിഫൈനറികൾക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് പ്രഖ്യാപിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.