
മഹാരാഷ്ട്ര: പൂനെയിൽ പുതിയ റീട്ടെയിൽ സ്റ്റോർ തുറക്കാൻ ഒരുങ്ങി ആപ്പിൾ(Apple store) . പൂനെയിലെ ആപ്പിൾ കൊറെഗാവ് പാർക്കിലാണ് പുതിയ സ്റ്റോർ തുറക്കുന്നത്. സെപ്റ്റംബർ 4 ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം സ്റ്റോർ പ്രവർത്തനക്ഷമമാകുമെന്ന് ആപ്പിൾ അറിയിച്ചു.
ഉദ്ഘാടന ദിവസത്തിന് മുന്നോടിയായി എക്സ്ക്ലൂസീവ് ആപ്പിൾ കൊറെഗാവ് പാർക്ക് വാൾപേപ്പറുകൾ ഡൗൺലോഡ് ചെയ്യാനും, പൂനെയുടെ ശബ്ദങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ആപ്പിൾ മ്യൂസിക് പ്ലേലിസ്റ്റ് കേൾക്കാനും അവസരം ഉണ്ടായിരിക്കും. മാത്രമല്ല; പുതിയ സ്റ്റോറിൽ നിന്നും ഉപഭോക്താക്കൾക്ക് ടുഡേ അറ്റ് ആപ്പിൾ സെഷനുകളിൽ പങ്കെടുക്കാനും കഴിയുമെന്ന് ആപ്പിൾ കമ്പനി വ്യക്തമാക്കി.