
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ രണ്ടാം ദിവസവും തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ തുടരുന്നു(terrorists). ഞായറാഴ്ച രാവിലെയാണ് പ്രദേശത്ത് രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണം ആരംഭിച്ചത്.
ഇന്ന് രാവിലെ, തീവ്രവാദികൾ ഒളിത്താവളമായി ഉപയോഗിച്ചിരുന്നെന്ന് സംശയിക്കുന്ന ഒരു പ്രകൃതി ദത്ത ഗുഹ സൈന്യം തകർത്തതായാണ് വിവരം. എന്നാൽ തീവ്രവാദികൾ കൊല്ലപ്പെട്ടോ എന്ന കാര്യത്തിൽ സൈന്യത്തിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.