
ടൊറന്റോ: കാനഡയിലെ സറേയിലുള്ള കൊമേഡിയൻ കപിൽ ശർമ്മയുടെ കാപ്സ് കഫേയിൽ വീണ്ടും വെടിവയ്പ്പ്(shooting). ആക്രമണത്തെ തുടർന്ന് കഫേയിലെ ജനാലകളിൽ ഒരു ഡസനോളം വെടിയുണ്ടകളുടെ ദ്വാരങ്ങൾ കണ്ടെത്തി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുതാതായാണ് വിവരം. അതേസമയം പ്രദേശത്ത് ജൂലൈ 8 ന് സമാനമായ ആക്രമണം നടന്നിരുന്നു. ശേഷം കഫെ അടുത്തിടെയാണ് വീണ്ടും തുറന്നത്. സംഭവത്തിൽ മുംബൈ പോലീസും മറ്റ് സുരക്ഷാ ഏജൻസികളും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.