ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; സൈനിക ക്യാമ്പ് ഒലിച്ചുപോയി |Uttarakhand cloudburst

ഹർഷിലിലെ സൈനിക ക്യാമ്പിൽ തുടർച്ചയായി മണ്ണിടിച്ചിലും മേഘവിസ്ഫോടനം ഉണ്ടായത്.
cloudburst
Published on

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ധരാലിയിലെ വന്‍ മേഘവിസ്‌ഫോടനത്തിനും മിന്നൽപ്രളയത്തിനും പിന്നാലെ സമീപത്ത് വീണ്ടും സമാനമായ മേഘവിസ്‌ഫോടനം ഉണ്ടായി.ഹർഷിലിലെ സൈനിക ക്യാമ്പിൽ തുടർച്ചയായി മണ്ണിടിച്ചിലും മേഘവിസ്ഫോടനം ഉണ്ടായത്.

ഉത്തരകാശിയിലെ സുഖി ടോപ്പില്‍ സൈനിക ക്യാമ്പിന് സമീപമാണ് മേഘവിസ്‌ഫോടനമുണ്ടായതായത്. ധരാലിക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് മേഘവിസ്‌ഫോടനമുണ്ടായതായി ഉത്തരകാശി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു.

ധരാലിയിലുണ്ടായ ദുരന്തത്തിൽ ഇതുവരെ 20 പേരെ രക്ഷപ്പെടുത്തി. പ്രദേശത്തുണ്ടായിരുന്ന നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. ഇവിടെയുണ്ടായിരുന്നവരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നുണ്ട്. അമ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1.45 ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്.

എസ്ഡിആര്‍എഫ്, സൈനിക യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര സംഘങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്ടർമാർ ഉൾപ്പെടെ പ്രത്യേക മെ‍ഡിക്കൽ സംഘത്തെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ അടിയന്തര ചികിത്സ നൽകി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com