
ഷിർദ്ദി: ഷിർദ്ദിയിലെ സായിബാബ ക്ഷേത്രത്തിൽ 65 ലക്ഷം രൂപയുടെ ആഭരണങ്ങൾ സംഭാവന ചെയ്ത് അജ്ഞാതൻ(Guru Purnima). ഗുരുപൂർണിമ ദിനമായ വ്യാഴഴ്ചയാണ് സംഭവം നടന്നത്. 566 ഗ്രാം ഭാരമുള്ള 59 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ കിരീടം, 54 ഗ്രാം ഭാരമുള്ള സ്വർണ്ണ പൂക്കൾ, 2 കിലോ ഭാരമുള്ള വെള്ളി മാല എന്നിവയാണ് സംഭാവന നൽകിയത്.
ആഭരണങ്ങൾ സമർപ്പിക്കുമ്പോൾ ഭക്തൻ അവരുടെ പേരോ വിലാസമോ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. ഗുരുപൂർണിമ ദിനത്തിൽ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രം സന്ദർശിക്കാനെത്തിയത്. അഞ്ച് മണിക്കൂറോളം നീണ്ട ക്യൂവാണ് അന്നേദിവസം ക്ഷേത്രത്തിൽ അനുഭവപെട്ടത്.