
അണ്ണാ സർവകലാശാല പീഡനക്കേസിൽ പൊലീസിനും സർക്കാരിനുമെതിര അതിരൂക്ഷ വിമർശനം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതി (
High Court of Madras). എഫ്ഐആറിൽ പെൺകുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തി അപ്‍ലോഡ് ചെയ്തത് പൊലീസിന്റെ പിഴവാണെന്ന് കോടതി ചൂണ്ടികാട്ടി. 10 വർഷമായി പ്രതി ക്യാമ്പസിൽ വിലസിനടക്കുന്നത് തടയിടാൻ അധികൃതർക്ക് എന്തുകൊണ്ട് കഴിഞ്ഞില്ലെന്നും കോടതി ആരാഞ്ഞു.
അണ്ണാ സർവകലാശാല പീഡനക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. എഫ്ഐആറിലൂടെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നത് പൊലീസിന് ഒരിക്കലും ന്യായീകരിക്കാൻ ആകില്ലെന്ന് കോടതി പറഞ്ഞു.