
ഹൈദരാബാദ്: ഇന്ന് രാവിലെ മുതൽ പെയ്യുന്ന ശക്തമായ മഴയിൽ ഖൈരതാബാദ്, എംഎസ് മക്ത തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലായാതായി റിപ്പോർട്ട്(heavy rains). ഇതോടെ പ്രദേശങ്ങളിൽ കനത്ത ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്.
നിലവിൽ പ്രദേശത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനും, ജലശുദ്ധീകരണത്തിനും GHMC, HYDRAA ടീമുകളുമായി ഏകോപിപ്പിച്ച് ജില്ലാഭരണകൂടങ്ങളുടെ രക്ഷാപ്രവർത്തന നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി