‘ജഗൻ മോഹൻ റെഡ്ഡി സർക്കാരിൻ്റെ കാലത്ത് തിരുപ്പതി ലഡു നിര്‍മിച്ചത് മൃഗക്കൊഴുപ്പ് കൊണ്ട്’: വിവാദ ആരോപണവുമായി ചന്ദ്രബാബു നായിഡു | Andhra Pradesh CM against YSRCP government

ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് തിരുപ്പതി ലഡു പോലും നിർമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞത് അമരാവതിയില്‍ നടന്ന എന്‍ ഡി എ നിയമസഭാ കക്ഷി യോഗത്തില്‍ സംസാരിക്കവെയാണ്.
‘ജഗൻ മോഹൻ റെഡ്ഡി സർക്കാരിൻ്റെ കാലത്ത് തിരുപ്പതി ലഡു നിര്‍മിച്ചത് മൃഗക്കൊഴുപ്പ് കൊണ്ട്’: വിവാദ ആരോപണവുമായി ചന്ദ്രബാബു നായിഡു | Andhra Pradesh CM against YSRCP government
Published on

ഹൈദരബാദ്:ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മുന്‍ വൈ എസ് ആർ സി പി സർക്കാരിനെതിരെ ഗുരുതര ആരോപണമവുമായി രംഗത്ത്.(Andhra Pradesh CM against YSRCP government)

ജഗൻ മോഹൻ റെഡ്ഡി സർക്കാരിൻ്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തില്‍ ലഡു നിര്‍മാണത്തിനായി ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചതായാണ് അദ്ദേഹത്തിൻ്റെ വിവാദ ആരോപണം. ലഡു നിർമാണത്തിന് നെയ്ക്ക് പകരം ഉപയോഗിച്ചത് മൃഗക്കൊഴുപ്പാണെന്ന് പറഞ്ഞ നായിഡുവിൻ്റെ ആരോപണം വൈ എസ് ആർ സി പി നിഷേധിച്ചു.

ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് തിരുപ്പതി ലഡു പോലും നിർമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞത് അമരാവതിയില്‍ നടന്ന എന്‍ ഡി എ നിയമസഭാ കക്ഷി യോഗത്തില്‍ സംസാരിക്കവെയാണ്.

ഇപ്പോൾ ഉപയോഗിക്കുന്നത് ശുദ്ധമായ നെയ്യാണെന്നും, ഗുണനിലവാരം മെച്ചപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com