624 ഗ്രാം സ്വർണം കണ്ടെടുത്തു: കേസിൽ 3 പേർ അറസ്റ്റിൽ, പോലീസിനെ പ്രശംസിച്ച് നാട്ടുകാർ | Gold Theft

ഏകദേശം 60 ലക്ഷം വിലമതിക്കുന്ന കളവ് സ്വർണമാണ് കാക്കിനാഡ പോലീസ് വീണ്ടെടുത്തത്
Gold theft
Published on

കാക്കനാഡ(ആന്ധ്ര പ്രദേശ്):മോഷണം പോയ 624 ഗ്രാം സ്വർണം വീണ്ടെടുത്ത് കാക്കനാഡ് പോലീസ്. ഏകദേശം 60 ലക്ഷം വിലമതിക്കുന്ന കളവ് സ്വർണമാണ് കാക്കിനാഡ പോലീസ് വീണ്ടെടുത്തത്. സംഭവവുമായി ബന്ധപെട്ട് 3 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. (Gold Theft)

പരാതി കിട്ടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നുമാണ് സ്വർണം വീണ്ടെടുക്കാനും പ്രതികളെ പിടികൂടാനും സാധിച്ചത്. ഡി.ജി.പി ഹരീഷ് കുമാർ ഗുപ്‌തയുടെ നേതിർത്വത്തിലാണ് അന്വേഷണം നടന്നത്. പരാതി കിട്ടിയുടൻ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ആധുനികവും പരമ്പരാഗതവുമായ അന്വേഷണ മാർഗ്ഗങ്ങളിലൂടെയാണ് സ്വർണം വീണ്ടെടുത്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഇതിനെ തുടർന്ന് സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് ആന്ധ്രാപ്രദേശ് പോലീസ് ജനങ്ങൾക്ക് അറിയിപ്പ് നൽകി. വിജയകരമായ ഈ അന്വേഷണത്തിന്റെ പേരിലും വിട്ടു വീഴ്ചയില്ലാത്ത കർത്തവ്യനിർവഹണത്തിനും വളരെയേറെ പ്രശംസയാണ് ആന്ധ്ര പോലീസിന് സാമൂഹിക മാധ്യമങ്ങളിലൂടെയും നാട്ടിലെ ജനങ്ങളിൽ നിന്നും ലഭിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com