Ship : നങ്കൂരമിട്ടിരുന്ന കപ്പലിന് തീപിടിച്ചു : ഗുജറാത്തിലെ സുഭാഷ് നഗർ ജെട്ടിയിലേക്ക് കുതിച്ച് ഫയർഫോഴ്‌സ്

തീപിടുത്തം രൂക്ഷമായതിനെത്തുടർന്ന് കടലിൻ്റെ നടുവിലേക്ക് കൊണ്ടുപോയി.
Ship : നങ്കൂരമിട്ടിരുന്ന കപ്പലിന് തീപിടിച്ചു : ഗുജറാത്തിലെ സുഭാഷ് നഗർ ജെട്ടിയിലേക്ക് കുതിച്ച് ഫയർഫോഴ്‌സ്
Published on

പോർബന്തർ: ഗുജറാത്തിലെ പോർബന്തർ സുഭാഷ് നഗർ ജെട്ടിയിൽ നങ്കൂരമിട്ടിരുന്ന കപ്പലിന് തീപിടിച്ചു. അഗ്നിശമന സേനയുടെ മൂന്ന് വാഹനങ്ങൾ സംഭവസ്ഥലത്തെത്തിയതോടെയാണ് തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.(Anchored ship catches fire in Porbandar's Subhashnagar Jetty)

ജാംനഗർ ആസ്ഥാനമായുള്ള എച്ച്ആർഎം ആൻഡ് സൺസിൻ്റെ ഉടമസ്ഥതയിലുള്ള കപ്പലിൽ ആണ് തീപിടിച്ചത്. അരിയുടെ ലോഡിലേക്ക് തീ പടർന്നു.

തീപിടുത്തം രൂക്ഷമായതിനെത്തുടർന്ന് കടലിൻ്റെ നടുവിലേക്ക് കൊണ്ടുപോയി. സൊമാലിയയിലെ ബോസാസോ എന്ന സ്ഥലത്തേക്ക് പോയിരുന്ന കപ്പലാണിത്.

Related Stories

No stories found.
Times Kerala
timeskerala.com