ഡല്‍ഹി : സ്ഫോടനത്തിൽ ഞെട്ടിവിറച്ച് രാജ്യതലസ്ഥാനം. സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ സമീപത്തെ തെരുവുവിളക്കുകള്‍ തകർന്നു. കാറുകള്‍ 150 മീറ്റര്‍ അകലേക്കുവരെ തെറിച്ചുപോയയെന്ന് റിപ്പോർട്ടുകൾ. 20 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.
ഇന്ന് വൈകിട്ട് 6.52നാണ് സ്‌ഫോടനം ഉണ്ടായത്. പൊട്ടിത്തെറിച്ചത് ഐ 20 കാറിലാണ്.പതുക്കെ വന്ന വാഹനം റെഡ് ലൈറ്റിലെത്തിയപ്പോള്‍ നിര്‍ത്തുകയായിരുന്നു.ആ വാഹനത്തിലാണ് സ്‌ഫോടനം നടന്നത്. പൊട്ടിത്തെറിച്ച കാറിനുള്ളിൽ ഒന്നിലധികം പേരുണ്ടായിരുന്നുവന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്‌ഫോടനം കാരണം അടുത്ത വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ഭീകരവിരുദ്ധ ഏജന്‍സിയായ എന്‍ഐഎയുടെയും ദേശീയ സുരക്ഷാ ഗാര്‍ഡിന്റെയും (എന്‍എസ്ജി) സംഘങ്ങളും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
അതേ സമയം, ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മരണം 8 ആയി.ചെങ്കോട്ടയ്ക്കു സമീപമുള്ള ലാൽകില മെട്രോ സ്റ്റേഷന്റെ നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. 26 പേർക്ക് പരുക്കേൽക്കുകയും അതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങൾ എൽഎൻജെപി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.