

മുംബൈ: മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൻ്റെ വിഷമത്തിൽ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. നാഗ്പൂരിലെ ചങ്കാപൂർ ഹനുമാൻ ക്ഷേത്രത്തിനടുത്തുള്ള ചേരിയിലാണ് പെൺകുട്ടി താമസിച്ചിരുന്നത്.ഗെയിം കളിക്കുന്നതിനായി മാതാപിതാക്കളോട് ഒരു ഫോൺ വാങ്ങിത്തരാൻ എട്ടാം ക്ലാസുകാരിയായ കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സാമ്പത്തിക കാരണങ്ങളാലോ മറ്റോ മാതാപിതാക്കൾ ഇതിന് വിസമ്മതിച്ചു.
ഇതിൽ മനംനൊന്ത കുട്ടി വീട്ടിൽ തനിച്ചായിരുന്നപ്പോൾ തൂങ്ങിമരിക്കുകയായിരുന്നു. അമ്മയും സഹോദരിയും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു.