ലക്നൗ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അടക്കം മൂന്ന് പേർ അറസ്റ്റിൽ (Amroha Murder Case). സിനിമയെ വെല്ലുന്ന ക്രൂരതയാണ് അംറോഹയിൽ അരങ്ങേറിയത്. പ്രദേശവാസിയായ മെഹ്രാജ് ആണ് കൊല്ലപ്പെട്ടത്. ഭാര്യ റൂഹിയും ബന്ധുവായ ഫർമാനും തമ്മിലുള്ള വഴിവിട്ട ബന്ധം മെഹ്രാജ് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. മെഹ്രാജിനെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച റൂഹി, ഭർത്താവിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി. മെഹ്രാജ് ബോധരഹിതനായതോടെ കാമുകൻ ഫർമാനെയും സുഹൃത്ത് അദ്നാനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി.
മൂവരും ചേർന്ന് മെഹ്രാജിന്റെ കാലുകൾ കയറുകൊണ്ട് കെട്ടിയിട്ട ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം രാത്രി മുഴുവൻ രണ്ട് കുഞ്ഞുങ്ങൾക്കൊപ്പം മെഹ്രാജിന്റെ മൃതദേഹത്തിന് അരികിൽ തന്നെ റൂഹി ചെലവഴിച്ചു. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ മെഹ്രാജിന്റെ പിതാവിനോട് വീട്ടിൽ കവർച്ചാ ശ്രമം നടന്നുവെന്നും അതിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്നും റൂഹി കള്ളം പറഞ്ഞു.
റൂഹിയുടെ മൊഴികളിലെ വൈരുദ്ധ്യത്തിൽ സംശയം തോന്നിയ മെഹ്രാജിന്റെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Short Story Summary:
In a chilling incident in Amroha, Uttar Pradesh, a woman named Roohi, along with her lover Farman and his friend Adnan, murdered her husband Mehraj by slitting his throat. Roohi initially drugged Mehraj’s food, and once he fell unconscious, she invited the accomplices to execute the crime. To mislead the investigation, she claimed a robbery attempt had taken place, but her father-in-law’s suspicions led to a police probe. All three suspects have been arrested after confessing to the crime.

