ചെന്നൈ : തമിഴ്നാട്ടിൽ 2026 ഓടെ എൻ ഡി എ സഖ്യം അധികാരത്തിലെത്തുമെന്ന് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി ജെ പിയും സർക്കാരിൻ്റെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Amit Shah's response)
അധികാരം പങ്കിടില്ല എന്ന് എ ഐ ഡി എം കെ ആവർത്തിച്ചു പറയുമ്പോഴാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന. സഖ്യത്തെ എടപ്പാടി തന്നെ നയിക്കുമെന്നും, വിജയ് ഉണ്ടാകുമോയെന്ന കാര്യത്തിൽ വൈകാതെ വ്യക്തത വരുത്തുമെന്നും അമിത് ഷാ അറിയിച്ചു.