ഗോധ്ര: 2047 ആകുമ്പോഴേക്കും ഇന്ത്യയെ എല്ലാ മേഖലകളിലും ലോകനേതാവാക്കാനുള്ള ദൃഢനിശ്ചയം യുവാക്കൾക്ക് നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആഹ്വാനം ചെയ്തു. (Amit Shah urges youth )
ബ്രിട്ടീഷ് ഭരണകാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ മനസ്സാക്ഷിയെ ഉണർത്തിയെന്ന് പറഞ്ഞു കൊണ്ട്, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഗോത്ര നേതാവായ ഗോവിന്ദ് ഗുരുവിന്റെ സംഭാവനകളെയും അദ്ദേഹം അനുസ്മരിച്ചു.
ഗുജറാത്തിലെ പഞ്ചമഹൽ ജില്ലയിലെ ഗോധ്രയ്ക്കടുത്തുള്ള വിൻസോളിലുള്ള ശ്രീ ഗോവിന്ദ് ഗുരു സർവകലാശാലയ്ക്കായി 125 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച പരിപാടിയിൽ വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു ഷാ.