PM : 'കടക്ക് പുറത്ത്': അറസ്റ്റ് ചെയ്ത പ്രധാന മന്ത്രിയടക്കമുള്ളവരെ നീക്കം ചെയ്യുന്നതിനുള്ള ബില്ലുകൾ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു, പ്രതിപക്ഷ ബഹളം, ലോക്‌സഭ 3 മണി വരെ പിരിഞ്ഞു

ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ അംഗങ്ങൾ കടലാസ് കഷ്ണങ്ങൾ എറിഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റു നിന്നു. ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ട പ്രധാനമന്ത്രി, മന്ത്രിമാർ, മുഖ്യമന്ത്രിമാർ എന്നിവരെ നീക്കം ചെയ്യുന്നതിനുള്ള ബില്ലുകൾ അവതരിപ്പിച്ച ശേഷം, അമിത് ഷാ അത് സംയുക്ത സമിതിക്ക് വിടുമെന്ന് പറഞ്ഞു.
PM : 'കടക്ക് പുറത്ത്': അറസ്റ്റ് ചെയ്ത പ്രധാന മന്ത്രിയടക്കമുള്ളവരെ  നീക്കം ചെയ്യുന്നതിനുള്ള ബില്ലുകൾ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു, പ്രതിപക്ഷ ബഹളം, ലോക്‌സഭ 3 മണി വരെ പിരിഞ്ഞു
Published on

ന്യൂഡൽഹി : ഗുരുതരമായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ നീക്കം ചെയ്യുന്നതിനുള്ള ബില്ലുകൾ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. മൂന്ന് പ്രധാന ബില്ലുകൾ അവതരിപ്പിച്ചതിനെച്ചൊല്ലി പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭ ഉച്ചകഴിഞ്ഞ് 3 മണി വരെ പിരിഞ്ഞു. (Amit Shah tables bills in Lok Sabha to remove PM, CMs, misters held on serious charges)

ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ട പ്രധാനമന്ത്രി, മന്ത്രിമാർ, മുഖ്യമന്ത്രിമാർ എന്നിവരെ നീക്കം ചെയ്യുന്നതിനുള്ള ബില്ലുകൾ അവതരിപ്പിച്ച ശേഷം, അമിത് ഷാ അത് സംയുക്ത സമിതിക്ക് വിടുമെന്ന് പറഞ്ഞു.

ഗുരുതരമായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ നീക്കം ചെയ്യുന്നതിനുള്ള ബില്ലുകൾ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിനിടെ ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം വച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ അംഗങ്ങൾ കടലാസ് കഷ്ണങ്ങൾ എറിഞ്ഞു.

പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റു നിന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ഭരണഘടന (നൂറ്റി മുപ്പതാം ഭേദഗതി ബിൽ), 2025; കേന്ദ്രഭരണ പ്രദേശങ്ങളുടെ സർക്കാർ (ഭേദഗതി) ബിൽ, 2025; ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ, 2025 എന്നിവയാൻ അവതരിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com