ലോക്സഭയിൽ അമിത് ഷാ–രാഹുൽ വാക്പോര് ; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി | Amit Shah - Rahul Gandhi

എസ്‌ഐആര്‍ സംബന്ധിച്ച് അമിത് ഷാ പ്രസംഗിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഇടപെട്ടത്.
RAHUL GANDHI
Updated on

ഡൽഹി : വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് ലോക്‌സഭയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറി. വോട്ടുകൊള്ള സംബന്ധിച്ച തന്റെ ആരോപണങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. താൻ എന്തു സംസാരിക്കണം എന്നു താന്‍ തീരുമാനിക്കുമെന്ന് അമിത് ഷാ മറുപടി നൽകി.

തന്റെ മൂന്നു വാർത്താ സമ്മേളനങ്ങളെക്കുറിച്ച് ഒരു സംവാദം നടത്താൻ വെല്ലുവിളിക്കുന്നതായും രാഹുൽ പറഞ്ഞു.എസ്‌ഐആറില്‍ താന്‍ നടത്തിയ പത്രസമ്മേളനങ്ങളില്‍ സംവാദത്തിനായി അദ്ദേഹം അമിത് ഷായെ വെല്ലുവിളിച്ചു. എന്നാല്‍, താന്‍ എന്തുപറയണമെന്നത് ആരും കല്പിക്കേണ്ടതില്ലെന്ന് അമിത് ഷാ തിരിച്ചടിച്ചു.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിപക്ഷം കഴിഞ്ഞ നാല് മാസമായി നുണപ്രചാരണം നടത്തുകയാണെന്ന് അമിത്ഷാ ആരോപിച്ചു.എസ്‌ഐആര്‍ സംബന്ധിച്ച് അമിത് ഷാ പ്രസംഗിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഇടപെട്ടത്.ഏതു വിഷയത്തിലും സഭയുടെ നടപടിക്രമം അനുസരിച്ച് ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറാണ്.

തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും കേന്ദ്രത്തിന്റെ ആജ്ഞകൾക്കനുസരിച്ചല്ല തീരുമാനമെടുക്കുന്നത്. വോട്ട് ചോരി ആദ്യം നടത്തിയത് നെഹ്‌റുവും ഇന്ദിര ഗാന്ധിയുമാണ്. ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മുൻപ് സോണിയ ഗാന്ധി വോട്ട് രേഖപ്പെടുത്തിയെന്നും ഇതെല്ലാം ചരിത്രമാണ്.ചില കുടുംബങ്ങളാണ് പാരമ്പര്യമായി വോട്ട് ചോരി നടത്തുന്നതെന്നും നെഹ്‌റു കുടുംബത്തെ ഉന്നമിട്ട് അമിത്ഷാ വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com