ന്യൂഡൽഹി: കരൂരിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച തമിഴ്നാട് ഗവർണർ ആർ എൻ രവിയുമായും മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായും സംസാരിച്ചു. (Amit Shah on Tamil Nadu stampede)
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തമിഴ്‌നാട് സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കരൂരിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു.