Nuns : മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്നും വിവരങ്ങൾ തേടി അമിത് ഷാ, പ്രധാനമന്തിയുമായി വിഷയം ചർച്ച ചെയ്‌തെന്ന് സൂചന

എം പിമാരുടെ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറിയിരുന്നു.
Amit Shah on Kerala nuns arrest
Published on

ന്യൂഡൽഹി : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടെന്ന് സൂചന. അദ്ദേഹം ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി. (Amit Shah on Kerala nuns arrest)

അവർക്ക് ജാമ്യം നിഷേധിച്ച വിവരവും തിരക്കിയെന്നാണ് സൂചന. എം പിമാരുടെ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറിയിരുന്നു.

വിഷയം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്‌തെന്നും സൂചനയുണ്ട്. സംഭവത്തിൽ പ്രതിഷേധം കടുക്കുന്നതും ഇത് ദേശീയ തലത്തിൽ ബി ജെ പിയെ പ്രതിരോധത്തിൽ ആക്കുന്നതും മൂലമാണ് ഈ ഇടപെടൽ.

Related Stories

No stories found.
Times Kerala
timeskerala.com