ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ആദിവാസി സമൂഹത്തിൻ്റെ അവകാശങ്ങൾക്കും ശാക്തീകരണത്തിനും വേണ്ടി പതിറ്റാണ്ടുകളായി അദ്ദേഹം പോരാടിയിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.(Amit Shah about Shibu Soren )
81 കാരനായ സോറൻ ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ വച്ച് അന്തരിച്ചു. സോറൻ്റെ വിയോഗവാർത്ത അങ്ങേയറ്റം ദുഃഖകരമാണെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ ഷാ പറഞ്ഞു.