ചെന്നൈ: സാറ്റലൈറ്റ് ഫോൺ കൈവശം വച്ച അമേരിക്കൻ വിദ്യാർത്ഥിയെ ചെന്നൈ വിമാനത്താവളത്തിൽ പോലീസ് അറസ്റ്റ് ചെയ്തു(satellite phone). ഓക്ലി ജാക്‌സൺ(22) എന്നയാളാണ് അറസ്റ്റിലായത്.
സിംഗപ്പൂരിലേക്ക് പോകുന്ന സ്കൂട്ട് എയർലൈൻസ് വിമാനം പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ് നടന്നത്. പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ വിമാനത്താവള ഉദ്യോഗസ്ഥരാണ് സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയത്.
അതേസമയം, സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന ഉപകരണമാണ് സാറ്റലൈറ്റ് ഫോണുകൾ.