

ആക്സസബിലിറ്റി (പ്രവേശനക്ഷമത), പ്രോഡക്ടിവിറ്റി (ഉത്പാദനക്ഷമത), ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ (ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍) എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ എഐ ദൗത്യത്തെ പിന്തുണച്ചുകൊണ്ട്, 2030-ഓടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) എത്തിക്കാനുള്ള പദ്ധതികള്‍ ആമസോണ്‍ പ്രഖ്യാപിച്ചു. ലോക്കല്‍ ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 12.7 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. കൂടാതെ കമ്പനിയുടെ വിവിധ ബിസിനസുകളിലൂടെ 15 ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകള്‍ക്ക് എഐയുടെ പ്രയോജനങ്ങള്‍ എത്തിക്കുകയും ചെയ്യും. 2030-ഓടെ 4 ദശലക്ഷം സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എഐ സാക്ഷരതയും കരിയര്‍ അവബോധവും നല്‍കാനും ആമസോണ്‍ ലക്ഷ്യമിടുന്നുണ്ട്. ആമസോണിലെ കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഷോപ്പിങ് കൂടുതല്‍ എളുപ്പമുള്ളതും ആകര്‍ഷകവുമാക്കാന്‍ കമ്പനിയുടെ എഐ സംവിധാനം തുടരുകയും ചെയ്യും. (Amazon)
ഭാഷ, സാക്ഷരത, ആക്സസ് എന്നിവയുടെ കാര്യത്തില്‍ ചരിത്രപരമായി ആളുകളെ പിന്നോട്ട് വലിച്ച തടസങ്ങളെ തകര്‍ക്കാന്‍ കഴിവുള്ള, ഇന്ത്യയ്ക്കൊ്പ്പം എഐക്ക് സാധ്യതയുണ്ടെന്ന് ഇതേകുറിച്ച് സംസാരിച്ച ആമസോണ്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ സമീര്‍ കുമാര്‍ പറഞ്ഞു. ഒരു ടയര്‍-3 നഗരത്തിലെ ചെറുകിട ബിസിനസ് ഉടമയ്ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ പ്രൊഫഷണല്‍ ഉല്‍പ്പന്ന ലിസ്റ്റിങുകള്‍ സൃഷ്ടിക്കാന്‍ എഐ ഉപയോഗിക്കാന്‍ കഴിയുമ്പോഴോ, ഒരു സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥി പുതിയ കരിയറുകളിലേക്ക് വാതില്‍ തുറക്കുന്ന കഴിവുകള്‍ പഠിക്കുമ്പോഴോ, അല്ലെങ്കില്‍ ഒരു ഉപഭോക്താവിന് ടൈപ്പ് ചെയ്യാതെ തന്നെ അവരുടെ പ്രാദേശിക ഭാഷയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുമ്പോഴോ ആണ് സാങ്കേതികവിദ്യ എല്ലാവര്‍ക്കും ശരിക്കും പ്രയോജനകരമാകുന്നത്. ഈ പരിവര്‍ത്തനത്തിന്‍റെ പ്രയോജനം ഓരോ ഇന്ത്യക്കാരനും ലഭിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതിനാലാണ് ഞങ്ങള്‍ വലിയ തോതില്‍ എഐ അടിസ്ഥാന സൗകര്യങ്ങളും ടൂളുകളും നിര്‍മിക്കുന്നത്. അത് യാഥാര്‍ഥ്യമാക്കാനുള്ള സര്‍ക്കാരിന്‍റെ എഐ ദൗത്യത്തെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്കല്‍ ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 2030-ഓടെ 12.7 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കല്‍: ഇന്ത്യയെ ഒരു ആഗോള സാങ്കേതിക ശക്തിയാക്കുന്നതിനായി ആമസോണ്‍ ലോക്കല്‍ ക്ലൗഡ്, എഐ ഇന്‍ഫ്രാസ്ട്രക്ചര്‍, നൈപുണ്യം, നവീകരണം എന്നിവയില്‍ നിക്ഷേപം തുടരുന്നുവെന്നാണ് ക്ലൗഡിനും എഐക്കും വര്‍ധിച്ചു വരുന്ന ഡിമാന്‍ഡ് അര്‍ഥമാക്കുന്നത്. തെലങ്കാനയിലെയും മഹാരാഷ്ട്രയിലെയും ലോക്കല്‍ ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങളില്‍ 2030-ഓടെ 12.7 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായി 2023 മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഡിജി യാത്ര, അപ്പോളോ ടയേഴ്സ്, ആക്സിസ് ബാങ്ക് എന്നിവയുള്‍പ്പെടെ സ്വകാര്യ-പൊതുമേഖലകളിലുടനീളം എഡബ്ല്യുഎസിന്‍റെ ഏജന്‍റിക് എഐ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്ന നിരവധി ഉപഭോക്താക്കള്‍ ഇന്ത്യയിലുണ്ട്. എഡബ്ല്യുഎസിന്‍റെ നൈപുണ്യ വികസനത്തിലുള്ള ശ്രദ്ധ ആഗോളതലത്തിലാണ്, കൂടാതെ കമ്പനി ഏജന്‍റിക് എഐ ഭാവിക്ക് തയ്യാറായ വിദഗ്ധരായ ആളുകളുടെ ഒരു നിര തന്നെ സൃഷ്ടിക്കുന്നുമുണ്ട്. 2017 മുതല്‍, എഡബ്ല്യുഎസ് സ്കില്‍ ബില്‍ഡര്‍, എഡബ്ല്യുഎസ് എജ്യൂക്കേറ്റ്, എഡബ്ല്യുഎസ റി/സ്റ്റാര്‍ട്ട് തുടങ്ങിയ നിരവധി നൈപുണ്യ പരിപാടികളിലൂടെയും അടുത്തിടെ പ്രഖ്യാപിച്ച പുതിയ എഐ കോഴ്സുകളിലൂടെയും എഡബ്ല്യുഎസ് ഇന്ത്യയിലെ 6.2 ദശലക്ഷത്തിലധികം വ്യക്തികള്‍ക്ക് ക്ലൗഡ് വൈദഗ്ധ്യം നല്‍കിയിട്ടുണ്ട്.
ചെറുകിട ബിസിനസ്സുകള്‍ക്കായുള്ള എഐ-പ്രയത്നം കുറയ്ക്കുക, തടസങ്ങള്‍ നീക്കുക, ഓരോ സംരംഭകനും വിപുലമായ സംരംഭക ബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് വില്‍പനക്കാര്‍ക്കായുള്ള ആമസോണിന്‍റെ എഐ കാഴ്ചപ്പാട്. വലുപ്പം, സ്ഥലം എന്നിവ പരിഗണിക്കാതെ എല്ലാ വില്‍പനക്കാര്‍ക്കും ഓണ്‍ലൈന്‍ വില്‍പന എളുപ്പമാക്കുന്നതിനുള്ള ഉപകരണങ്ങള്‍ കമ്പനി അവതരിപ്പിക്കുന്നു. ഈ എഐ കഴിവുകള്‍, പ്രത്യേകിച്ച് ചെറുകിട ബിസിനസുകളെ, ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനും തന്ത്രപരമായി ആസൂത്രണം ചെയ്യാനും വേഗത്തില്‍ വളരാനും സഹായിക്കും.
1. സെല്ലര്‍ അസിസ്റ്റന്‍റ്: ഉടനടി ഉത്തരങ്ങള്‍ നല്‍കുകയും വില്‍പനക്കാരെ ബന്ധപ്പെട്ട വിവരസ്രോതസുകളിലേക്ക് നയിക്കുകയും ചെയ്യുന്ന ജനറേറ്റീവ് എഐ പവേര്‍ഡ് ഫീച്ചറായ സെല്ലര്‍ അസിസ്റ്റന്‍റ് കഴിഞ്ഞ വര്‍ഷമാണ് ആമസോണ്‍ അവതരിപ്പിച്ചത്. സ്റ്റോറിനെയും ബിസിനസ് സാഹചര്യങ്ങളെയും ലക്ഷ്യങ്ങളെയും മനസിലാക്കാന്‍ സഹായിക്കുന്ന ഏജന്‍റിക് എഐ കഴിവുകളോടെയാണ് നവീകരിച്ച ഈ ടൂള്‍ ഇപ്പോള്‍ എത്തുന്നത്. വെറുതെ മറുപടി നല്‍കുക മാത്രമല്ല, നിങ്ങളുടെ ബിസിനസ് മനസിലാക്കാനും വിശകലനം ചെയ്യാനും യുക്തിസഹമായി പ്രവര്‍ത്തിക്കാനും സെല്ലര്‍ അസിസ്റ്റന്‍റ് നിങ്ങളുടെ കൂടെ ചേരുന്നു. ഇത് വില്‍പനക്കാര്‍ ആമസോണില്‍ അവരുടെ ബിസിനസ് നടത്തുന്ന രീതിയിലെ ഒരു പ്രധാന മുന്നേറ്റമാണ് അടയാളപ്പെടുത്തുന്നത്. ഈ കഴിവുകള്‍ വില്‍പനാനുഭവത്തിലുടനീളം തടസമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ വില്‍പനക്കാര്‍ക്ക് ജോലികള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് മാറി, അവര്‍ക്ക് വേണ്ടി 24ഃ7 മുന്‍കൂട്ടി പ്രവര്‍ത്തിക്കുന്ന ഒരു ഇന്‍റലിജന്‍റ് അസിസ്റ്റന്‍റുമായി സഹകരിക്കാന്‍ അവസരം നല്‍കുന്നു. നിയന്ത്രണം വില്‍പനക്കാരില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടായാരിക്കും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക.
2. നെക്സ്റ്റ് ജനറേഷന്‍ സെല്ലര്‍ സെന്‍ട്രല്‍: ജെന്‍ എഐ വില്‍പനക്കാരുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കാണുകയും, അവര്‍ പ്രവര്‍ത്തിക്കുന്ന രീതിക്ക് അനുസരിച്ച് മാറുകയും, ആധുനിക ഇന്‍റര്‍ഫേസിലൂടെ മറഞ്ഞിരിക്കുന്ന അവസരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന ഒരു ബുദ്ധിപരമായ കമാന്‍ഡ് സെന്‍ററാണിത്. തല്‍ക്ഷണ ടാസ്ക് മാനേജ്മെന്‍റിനുള്ള ഒരു ആക്ഷന്‍ സെന്‍ററും ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കസ്റ്റ്മൈസ് ചെയ്യാവുന്ന ഡാഷ്ബോര്‍ഡുകളും ഇതിലുണ്ട്.
3. ലിസ്റ്റിങുകള്‍ക്കായുള്ള ജെന്‍-എഐ: ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെടുന്ന, ഉയര്‍ന്ന നിലവാരമുള്ളതും ആകര്‍ഷകവുമായ ഉല്‍പ്പന്ന ലിസ്റ്റിങുകള്‍ വേഗത്തില്‍ സൃഷ്ടിക്കാന്‍ വില്‍പനക്കാര്‍ക്ക് ലിസ്റ്റിങുകള്‍ക്കായുള്ള ജെന്‍-എഐ ടൂളുകള്‍ ഉപയോഗിക്കാന്‍ കഴിയും. അവരുടെ ഉല്‍പന്നത്തെക്കുറിച്ചുള്ള ഒരു ചെറിയ വിവരണം, ഉല്‍പ്പന്നത്തിന്‍റെ ചിത്രം, അല്ലെങ്കില്‍ വെബ്സൈറ്റിന്‍റെ യുആര്‍എല്‍ എന്നിവ പങ്കുവയ്ക്കുന്നതിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ വില്‍പനക്കാര്‍ക്ക് ലിസ്റ്റിങ് സൃഷ്ടിക്കാം. ആഗോളതലത്തില്‍ ലക്ഷക്കണക്കിന് വില്‍പനക്കാരാണ് ഈ ടൂളുകള്‍ ഉപയോഗിക്കുന്നത്. എഐ സൃഷ്ടിക്കുന്ന ലിസ്റ്റിങ് ശുപാര്‍ശകള്‍ യാതൊരു മാറ്റങ്ങളും വരുത്താതെയോ, അല്ലെങ്കില്‍ വളരെ കുറഞ്ഞ മാറ്റങ്ങള്‍ വരുത്തിയോ ഏകദേശം 90 ശതമാനവും അത് സ്വീകരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
4. ക്രിയേറ്റീവ് സ്റ്റുഡിയോ: ഉല്‍പ്പന്ന ഷോട്ടുകള്‍ വീഡിയോകളാക്കി മാറ്റുകയോ ടിവി പരസ്യങ്ങളെ സ്പോണ്‍സര്‍ ചെയ്ത പരസ്യങ്ങളാക്കി മാറ്റുകയോ ചെയ്യുന്നതുപോലെ, വിവിധ ഫോര്‍മാറ്റുകളിലുടനീളം പരസ്യങ്ങള്‍ ആശയം കണ്ടെത്താനും സൃഷ്ടിക്കാനും വില്‍പനക്കാരെ സഹായിക്കുന്നു.
5. വീഡിയോ ജനറേറ്റര്‍: ബിസിനസുകള്‍ക്ക് അധിക ചെലവില്ലാതെ മിനിറ്റുകള്‍ക്കുള്ളില്‍ ഉയര്‍ന്ന നിലവാരമുള്ള വീഡിയോ പരസ്യങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമാക്കുന്നതിലൂടെ, വീഡിയോ പരസ്യത്തെ ഈ ടൂള്‍ ജനകീയവല്‍ക്കരിക്കുന്നു.
2030-ഓടെ 4 ദശലക്ഷം സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എഐ സാക്ഷരതയും കരിയര്‍ അവബോധവും എത്തിക്കുന്നു: 4 ദശലക്ഷം സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 2030-ഓടെ എഐ സാക്ഷരതയും കരിയര്‍ അവബോധവും എത്തിക്കാന്‍ ആമസോണ്‍ ലക്ഷ്യമിടുന്നു. എഐ പാഠ്യപദ്ധതി, പ്രായോഗിക പരീക്ഷണങ്ങള്‍, കരിയര്‍ ടൂറുകള്‍, അധ്യാപക പരിശീലനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാരിന്‍റെ 2020ല്‍ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണയ്ക്കുന്നതിനോടൊപ്പം, വിദ്യാര്‍ഥികളെപ്രത്യേകിച്ച് സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിലെ കുട്ടികളെഭാവിയിലെ ജോലികള്‍ക്കും സാങ്കേതികവിദ്യകള്‍ക്കുമായി തയ്യാറെടുപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
കാലഘട്ടത്തിലെ വിദ്യാഭ്യാസം എന്നത് പുതിയ സാങ്കേതികവിദ്യകളെ മനസ്സിലാക്കുക മാത്രമല്ല ഇന്ത്യയുടെ അതുല്യമായ വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ ഓരോ വിദ്യാര്‍ഥിയേയും ശാക്തീകരിക്കുക എന്നതാണ്. ഗണ്യമായ നിക്ഷേപങ്ങളുടെ പിന്തുണയോടെ 4 ദശലക്ഷം സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളിലേക്ക് എഐ വിദ്യാഭ്യാസം എത്തിക്കാനുള്ള ആമസോണിന്‍റെ പ്രതിബദ്ധത, വിക്സിത് ഭാരത് എന്ന ദര്‍ശനത്തിന് ശക്തമായ ഒരു ഉത്തേജകമാണ്. ഒരു വിദൂര ഗ്രാമത്തിലെ കുട്ടിക്ക് നഗര കേന്ദ്രത്തിലെ കുട്ടിയെപ്പോലെ തന്നെ എഐ പഠന ഉപകരണങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയുമ്പോള്‍, നമ്മള്‍ യഥാര്‍ത്ഥത്തില്‍ തുല്യമായ ഒരു ഡിജിറ്റല്‍ ഭാവിയിലേക്ക് അടുക്കുന്നു. നാളത്തെ ജോലികള്‍ക്കായി മാത്രമല്ല, ഇന്ത്യയ്ക്കും ലോകത്തിനും വേണ്ടി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ സജ്ജമാക്കുകയാണെന്നു മെയ്റ്റൈ ഇന്ത്യ അഡിഷണല്‍ സെക്രട്ടറി ആന്‍ഡ് എഐ മിഷന്‍ സിഇഒ അഭിഷേക് സിംഗ് പറഞ്ഞു.
എല്ലാ ഉപഭോക്താക്കള്‍ക്കും ഷോപ്പിങ് എളുപ്പമാക്കുന്ന എഐ-അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് എഐ വഴി കൂടുതല്‍ ലളിതവും അവബോധജന്യവുമായ ഷോപ്പിങ് അനുഭവം ലഭിക്കും. ഏറ്റവും കുറഞ്ഞ സൂചനകളെ പൂര്‍ണമായ ഷോപ്പിങ് ലക്ഷ്യങ്ങളാക്കി മാറ്റിക്കൊണ്ട്, സ്വാഭാവികമായ മള്‍ട്ടി-മോഡല്‍, ബഹുഭാഷാ സംഭാഷണങ്ങള്‍ സാധ്യമാക്കിക്കൊണ്ട്, സങ്കീര്‍ണമായ ഉല്‍പ്പന്ന വിലയിരുത്തലുകള്‍ക്ക് വ്യക്തിഗത സംഗ്രഹങ്ങള്‍ അവതരിപ്പിച്ചു കൊണ്ടും, ഉപഭോക്താവിന്‍റെ പെരുമാറ്റത്തില്‍ നിന്ന് പഠിച്ച് സഹായകരമായ നിര്‍േദശങ്ങള്‍ നല്‍കുന്ന ഇന്‍റലിജന്‍റ് ഏജന്‍റുകളെ വിന്യസിച്ചുകൊണ്ടും ഉപഭോക്താവിന്‍റെ ഷോപ്പിങ് ലളിതമാക്കാനാണ് ആമസോണ്‍ ശ്രമിക്കുന്നത്. ആമസോണിന്‍റെ അത്യാധുനിക എഐ, മെഷീന്‍ ലേണിംഗ് മോഡലുകളുടെ സഹായത്തോടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇതിനകം ആമസോണിലെ എഐ ഉപയോഗിച്ച് അവരുടെ ദൈനംദിന ജീവിതം എളുപ്പമാക്കുന്നുണ്ട്. മെട്രോകളിലെയും ചെറുനഗരങ്ങളിലെയും ഗ്രാമീണ ജില്ലകളിലെയും ഉപഭോക്താക്കള്‍ക്കായി ഭാഷ, സാക്ഷരത, ഡിജിറ്റല്‍ പരിചയം എന്നിവയുടെ തടസങ്ങള്‍ തകര്‍ത്ത്, ഉല്‍പ്പന്നങ്ങള്‍ തിരയുന്നതിനും താരതമ്യം ചെയ്യുന്നതിനും മനസിലാക്കുന്നതിനും ഉപഭോക്താക്കള്‍ ചെലവഴിക്കുന്ന പ്രയത്നം കുറയ്ക്കാനും ആമസോണ്‍ എഐ ഉപയോഗിക്കുന്നു.
1. റൂഫസ്-ഉപയോഗപ്രദമായ വിവരങ്ങളും സന്ദര്‍ഭവുമായി ബന്ധപ്പെട്ട ഉല്‍പ്പന്ന ശുപാര്‍ശകളും നല്‍കി ഷോപ്പിങ് വേഗത്തിലാക്കാനും എളുപ്പത്തിലാക്കാനും വേണ്ടി ആമസോണ്‍ ഷോപ്പിങ് ആപ്പില്‍ നിര്‍മിച്ച ഒരു എഐ അസിസ്റ്റന്‍റാണ് റൂഫസ്. ഉപഭോക്തൃ പ്രവര്‍ത്തനം, ഓര്‍ഡര്‍ ഹിസ്റ്ററി എന്നിവയുടെ അടിസ്ഥാനത്തില്‍ ഉല്‍പന്നങ്ങള്‍ക്കായി തിരയാനും ഉല്‍പ്പന്നത്തിന്‍റെ വിലയുടെ ഹിസ്റ്ററി കാണിക്കാനും ഉപഭോക്താവിന്‍റെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റുന്ന നിര്‍ദേശങ്ങള്‍ നല്‍കാനും റൂഫസിന് കഴിയും.
ഉല്‍പ്പന്ന കണ്ടെത്തല്‍: 8,000 രൂപ വിലയില്‍ താഴെയുള്ള എയര്‍ ഫ്രൈയറുകളില്‍ ഏറ്റവും മികച്ച കിഴിവുകളുള്ളത് പോലുള്ള സങ്കീര്‍ണമായ ചോദ്യങ്ങള്‍ റൂഫസ് മനസിലാക്കുകയും മികച്ച ശുപാര്‍ശകളും ലാഭത്തിന്‍റെ സംഗ്രഹങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് മൂല്യം അടിസ്ഥാനമാക്കിയുള്ള വിഭാഗങ്ങളായി ഫലങ്ങള്‍ തല്‍ക്ഷണം ക്രമീകരിക്കുകയും ചെയ്യുന്നു.
ഉല്‍പ്പന്ന താരതമ്യം: ഫോട്ടോഗ്രാഫിക്കായി ഫോണ്‍ മോഡലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍, ഏത് ഫോണാണ് മികച്ച ചിത്രങ്ങള്‍ നല്‍കുന്നതെന്ന് റൂഫസ് എടുത്തു കാണിക്കുകയും അതിനുള്ള കാരണം വിശദീകരിക്കുകയും ചെയ്യുന്നു.
വിഷ്വല്‍ പ്രൊഡക്റ്റ് അവലോകനം: പ്രധാന സവിശേഷതകള്‍ സംഗ്രഹിച്ച്, ഹ്രസ്വവും കാഴ്ച്ചയില്‍ സമ്പന്നവുമായ വിശദീകരണ വീഡിയോകള്‍ നിര്‍മിക്കുന്നു, ഇത് വിവരങ്ങള്‍ നിറഞ്ഞ ഉല്‍പ്പന്ന പേജുകളെ എളുപ്പമുള്ളതും പ്രായോഗികവുമായ ഉള്‍ക്കാഴ്ചകളാക്കി മാറ്റുകയും ചെയ്യുന്നു
ലെന്‍സ് എഐ
ചിത്രങ്ങള്‍, സ്ക്രീന്‍ഷോട്ടുകള്‍, ബാര്‍കോഡുകള്‍ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കളെ ഷോപ്പിങ് ചെയ്യാന്‍ പ്രാപ്തരാക്കുന്ന, ഉല്‍പ്പന്ന കണ്ടെത്തലിലേക്ക് നേരിട്ട് സംയോജിപ്പിച്ച ഒരു വിഷ്വല്‍ സെര്‍ച്ച് ടൂളാണ് ലെന്‍സ് എഐ. ലെന്‍സ് എഐ ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് അവര്‍ തിരയുന്നത് എന്താണെന്ന് ലളിതമായി കാണിക്കാനും, ടെക്സ്റ്റ് ലിസ്റ്റുകള്‍ അപ്ലോഡ് ചെയ്തോ അല്ലെങ്കില്‍ അവരുടെ ശേഖരത്തിലെ സാധനങ്ങളുടെ ഫോട്ടോ എടുത്തോ ഷോപ്പിങ് കാര്‍ട്ടുകള്‍ സൃഷ്ടിക്കാനും കഴിയും.
ഓഗ്മെന്‍റഡ് റിയാലിറ്റി വ്യൂ
വ്യൂ ഇന്‍ യുവര്‍ റൂം എന്നും അറിയപ്പെടുന്ന ഈ ഫീച്ചര്‍, ഫര്‍ണിച്ചര്‍, ഡെക്കോര്‍ തുടങ്ങിയ വിഭാഗങ്ങളിലെ വാങ്ങല്‍ തീരുമാനങ്ങള്‍ ലളിതമാക്കുകയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു. ഉല്‍പ്പന്നം അവരുടെ സ്വന്തം സ്ഥലത്ത് എങ്ങനെ കാണപ്പെടുന്നു എന്ന് കാണാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു.