
ജമ്മു: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ 12,756 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അമർനാഥ് (Amarnath Yatra ) എന്ന ഗുഹാക്ഷേത്രത്തിലേക്ക് എല്ലാ വർഷവും ആയിരക്കണക്കിന് ഭക്തരാണ് മഞ്ഞിൽ നിർമ്മിച്ച ശിവലിംഗം ദർശിക്കാൻ എത്തുന്നത്. അതേസമയം , ഈ വർഷത്തെ അമർനാഥ് തീർത്ഥാടനവുമായി ബന്ധപ്പെട്ട അമർനാഥ് ദേവാലയ ബോർഡ് യോഗം ഇന്നലെ അതിന്റെ ചെയർമാനും ജമ്മു കശ്മീർ ഗവർണറുമായ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ നടന്നു.
ഈ വർഷത്തെ അമർനാഥ് യാത്ര ജൂലൈ 3 ന് ആരംഭിക്കുമെന്ന് യോഗത്തിന് ശേഷം അദ്ദേഹം അറിയിച്ചു. അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാം, ഗന്ധർബാൽ ജില്ലയിലെ പൽഡാൽ എന്നീ രണ്ട് വഴികളിൽ നിന്നാണ് തീർത്ഥാടനം ആരംഭിക്കുക. ഈ തീർത്ഥാടനം 39 ദിവസം നീണ്ടുനിൽക്കും, രക്ഷാബന്ധൻ ദിനമായ ഓഗസ്റ്റ് 9 ന് അവസാനിക്കും-അദ്ദേഹം പറഞ്ഞു.