
ശ്രീനഗർ: ജമ്മുവിൽ നിന്നുള്ള അമർനാഥ് യാത്ര രണ്ടാം ദിവസവും നിർത്തിവച്ചു(Amarnath Yatra). പഹൽഗാം ബേസ് ക്യാമ്പിലെ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് യാത്ര നിർത്തിവച്ചിരിക്കുന്നത്.
നിലവിൽ ബാൽട്ടാൽ ബേസ് ക്യാമ്പിൽ നിന്ന് മാത്രമേ അമർനാഥ് യാത്രക്കാർക്ക് പോകാൻ അനുവാദമുള്ളൂ. ശ്രീ അമർനാഥ്ജി ദേവാലയ ബോർഡ് ചെയർമാൻ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം 4 ലക്ഷത്തോളംപേർ അമർനാഥ് ഗുഹാ ക്ഷേത്ര ദർശനം നടത്തിയതായാണ് വിവരം.