മൊബൈലും സൈക്കിളും മോഷ്ടിച്ചെന്ന് ആരോപണം; പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ച് ഗുണ്ടാ സംഘം; ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു

 brutally beat
Published on

ഖഗാരിയ : മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഗുണ്ടകൾ ക്രൂരമായി മർദിച്ചു. ബീഹാറിലെ ഖഗാരിയ ജില്ലയിലെ മോർകാഹി പോലീസ് സ്റ്റേഷൻ പരിധിയിലെ മദർ ഉത്തരി പഞ്ചായത്തിലെ വാർഡ് നമ്പർ 13 ൽ ആണ് സംഭവം. ഗുണ്ടാ സംഘം മർദനത്തിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പപ്രചരിപ്പിക്കുകയും ചെയ്തു.

പതിമൂന്നു വയസ്സുള്ള ഗുൽഷൻ കുമാറാണ് ക്രൂര മർദ്ദനത്തിന് ഇരയായതെന്നാണ് റിപ്പോർട്ട്. ഗുണ്ടാസംഘത്തിലെ ചിലർ ചേർന്ന് രാത്രിയിൽ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഒരു മുറിയിൽ പൂട്ടിയിട്ട ശേഷം, മൊബൈലും സൈക്കിളും മോഷ്ടിച്ചുവെന്നാരോപിച്ച് രാത്രി മുഴുവൻ ബെൽറ്റുകൾ, വടികൾ എന്നിവ ഉപയോഗിച്ച് മർദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പിറ്റേന്ന് രാവിലെ പ്രതികൾ റസൂങ്ക് ഗ്രാമത്തിനടുത്തുള്ള ബാഗ്മതി നദിയുടെ തീരത്തേക്ക് കൊണ്ടുപോയി ബലമായി വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയും , വീണ്ടും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ബോധം നഷ്ടപ്പെടുന്നതുവരെ നിരന്തരം മർദ്ദിച്ചുവെന്ന് ഗുൽഷൻ പറയുന്നു.

ഏറെ തിരച്ചിലിനുശേഷം ഗുൽഷാനെ നദീതീരത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയപ്പോൾ ഉടൻ തന്നെ ഖഗരിയ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. യുവാവിന്റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും നിലവിൽ കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞതായും കുടുംബം പറയുന്നു.

തന്നെ ആക്രമിച്ച യുവാക്കൾ സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും മുമ്പ് പലതവണ ഇവർ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇര പറയുന്നു. ആക്രമണത്തിനിടെ പ്രതികൾ തന്റെ വീഡിയോ പകർത്തുകയും പിന്നീട് അത് സോഷ്യൽ മീഡിയയിൽ വൈറലാക്കുകയും ചെയ്തതായും കുട്ടി പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇരയുടെ കുടുംബം മോർകാഹി പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും സ്റ്റേഷൻ ഇൻ ചാർജ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പ്രതിയെ ഉടൻ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com